റാഞ്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഝാർഖണ്ഡിലെ കോൺഗ്രസ് എം എൽ എ ബന്ധു തിർക്കിക്ക് മൂന്ന് വർഷം തടവ് ശിക്ഷ. പ്രത്യേക സിബിഐ കോടതിയാണ് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ എം എൽ എക്ക് ശിക്ഷ വിധിച്ചത്.
കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും പ്രത്യേക സിബിഐ കോടതി എം എൽ എക്ക് വിധിച്ചിട്ടുണ്ട്. 2005-2009 കാലഘട്ടത്തിൽ മന്ത്രിയായിരിക്കെ കണക്കിൽ പെടാത്ത 6, 28, 698 രൂപ തിർക്കി സമ്പാദിച്ചു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ശിക്ഷ വിധിക്കപ്പെട്ടതോടെ 2013ലെ സുപ്രീം കോടതി വിധി പ്രകാരം ബന്ധു തിർക്കിക്ക് എം എൽ എ സ്ഥാനവും നഷ്ടമാകും. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് മുതിർന്ന നേതാവായ ബന്ധു തിർക്കിക്ക് വിധിക്കപ്പെട്ട ശിക്ഷ.
Discussion about this post