ഡൽഹി: തൊണ്ണൂറുകളിൽ കശ്മീരിൽ നടന്ന ഹിന്ദു വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കൾ കോടതികളെ സമീപിക്കുന്നു. കലാപത്തിന്റെ ആദ്യകാല ഇര സതീഷ് കുമാർ ടികൂവിന്റെ കുടുംബം, കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ഫറൂഖ് അഹമ്മദ് ദറിനെതിരെ പരാതി നൽകി.
ബിട്ട കരാട്ടെക്കെതിരെ ഇതിന് മുൻപ് രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ എഫ് ഐ ആറുകളുടെയും വിവശദ വിവരങ്ങൾ ആരാഞ്ഞ് അഭിഭാഷകൻ ഉത്സവ് ബെയിൻസ് രംഗത്ത് വന്നു. യാസിൻ മാലിക്, ജാവേദ് നൽക എന്നിവർക്കെതിരെയും വിവിധ കുടുംബങ്ങൾ പരാതി നൽകി.
കശ്മീർ താഴ്വരയിൽ നാൽപ്പതിലധികം പണ്ഡിറ്റുകളെ കൊലപ്പെടുത്തി എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിച്ച ബിട്ട കരാട്ടെ പിന്നീട് ഇത് നിഷേധിച്ചിരുന്നു. നിലവിൽ വിഘടനവാദി സംഘടനയായ ജെ കെ എൽ എഫിന്റെ ചെയർമാനാണ് ഇയൾ. 2006ൽ യുപിഎ ഭരണകാലത്ത് പ്രോസിക്യൂഷൻ വാദങ്ങൾ ദുർബലമായതിന്റെ പേരിൽ ജാമ്യത്തിലറങ്ങിയ ബിട്ട കരാട്ടെയെ 2019ൽ എൻഡിഎ ഭരണകാലത്ത് തീവ്രവാദ ഫണ്ടിംഗിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post