ഡല്‍ഹി: ഇന്ത്യാ-ഇസ്രായേല്‍ സംയുക്ത സംരംഭത്തില്‍ കരസേനയ്ക്കായി രൂപകല്‍പ്പന ചെയ്ത ഭൂതല മിസൈല്‍ പരീക്ഷിച്ചു. രണ്ടു പരീക്ഷണങ്ങളാണ് തുടര്‍ച്ചയായി നടത്തിയത്. 70 കിലോമീറ്റര്‍ ദൂരത്തെ ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ ഡിആര്‍ഡിഒയാണ് ഇസ്രായേലിനൊപ്പം ചേര്‍ന്ന് വികസിപ്പിച്ചത്.
കരയില്‍ നിന്ന് തൊടുക്കുന്ന എംആര്‍എസ്എഎം മിസൈലുകള്‍ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ക്രൂയിസ് മിസൈലുകള്‍, ഡ്രോണ്‍ എന്നിവയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. പരീക്ഷണങ്ങള്‍ രണ്ടും ഒഡീഷയുടെ തീരമേഖലയിലെ ചാന്ദിപൂരിലാണ് നടത്തിയത്. നിലവില്‍ നാവികസേനയ്ക്കും വ്യോമസേനയ്ക്കും ഡിആര്‍ഡിഒ ഈ മിസൈലുകള്‍ കൈമാറിയിട്ടുണ്ട്.
കരസേനയ്ക്കായി നല്കിയ മിസൈലുകളുടെ അന്തരീക്ഷത്തില്‍ വിമാനത്തില്‍ നിന്ന് തൊടുക്കാവുന്ന സംവിധാനവും പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇന്ത്യയ്ക്ക് മിസൈലുകള്‍ക്കൊപ്പം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നല്കുന്ന ഇസ്രായേല്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post