തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞെങ്കിലും ശാസനകള്‍ക്ക് വഴങ്ങാതെ മുന്നണികള്‍ക്ക് ഭീഷണിയായി വിമതകര്‍ നിലനില്‍ക്കുകയാണ്. തിരുവനന്തപുരത്തും തൃശ്ശൂരും യു.ഡി.എഫിന് വിമതര്‍. തൃശ്ശൂരില്‍ നാലിടത്താണ് യു.ഡി.എഫിന് വിമതരുള്ളത്.
ചേലക്കോട്ടുകര, ഗന്ധിനഗര്‍, രാമവര്‍മപുരം, ചീയ്യക്കര എന്നിവടങ്ങളിലാണ് കോണ്‍ഗ്രസ് വിമതര്‍. തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വിമതന്‍ മത്സരിക്കുന്നു. മലപ്പുറത്ത് 22 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഗ് സൗഹൃദ മത്സരങ്ങള്‍ ഉണ്ട.് അതേ സമയം എല്‍.ഡി.എഫില്‍ പ്രകടമായ പ്രശ്‌നങ്ങള്‍ ഇല്ല.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും വിമത ഭീഷണി നിലനില്‍ക്കുന്നു.
Discussion about this post