Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗോരഖ്പുർ ക്ഷേത്ര ആക്രമണം; പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെ കോടതിയിൽ ഹാജരാക്കി

by Brave India Desk
Apr 11, 2022, 04:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഖ്നൗ: ഗോരഖ്നാഥ് ക്ഷേത്ര ആക്രമണ കേസ് പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെ കോടതിയിൽ ഹാജരാക്കി. ഗോരഖ്പൂർ അഡീഷണൽ ചീഫ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇയാളെ ഹാജരാക്കിയത്. ഏപ്രിൽ 6നായിരുന്നു പ്രതി ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്.

കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ ഉത്തർ പ്രദേശ് ഭികര വിരുദ്ധ സേന ആസ്ഥാനത്തേക്ക് കൊണ്ടു പോയി. ഇതിന് മുൻപ് ഇയാളെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫൊറൻസിക് പരിശോധനക്ക് അയച്ചു.

Stories you may like

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

അതേസമയം മകന് മാനസികരോഗം ആണെന്ന് വാദിച്ച് മുർത്താസയുടെ പിതാവ് രംഗത്ത് വന്നു. ഐഐടി വിദ്യാർത്ഥിയായിരുന്ന ഇയാൾ ക്ഷേത്രം ആക്രമിക്കുന്നതിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിച്ചിരുന്നു. ഇയാൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐസിസിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായും ഉത്തർ പ്രദേശ് പൊലീസും ഭീകരവിരുദ്ധ സേനയും പിന്നീട് സ്ഥിരീകരിച്ചിരുന്നു.

അബ്ബാസി 2016ൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് തീവ്രവാദത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. 2017-2018 കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന്റെ ഭാഗമായി നിരവധി തവണ ഇയാൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവ പരാജയപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ ചില മലയാളികളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അവർ വഴി സിറിയയിലേക്ക് കടക്കാനും ഇയാൾ പദ്ധതി ഇട്ടിരുന്നതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കി.

എൻ ഐ എ സംശയിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 16 പേരുടെ കൂട്ടത്തിൽ മുർതാസയുടെ പേരും ഉള്ളതായി ഭീകരവിരുദ്ധ സേന സംശയം പ്രകടിപ്പിച്ചിരുന്നു. ശഹീദ് ആകാനുള്ള ആഗ്രഹമാണ് ക്ഷേത്രത്തിലെ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.

അഹമ്മദ് മുർത്താസ അബ്ബാസി ബോംബെ ഐഐടി ബിരുദധാരിയാണെന്നും ഇയാൾ തീവ്ര ഇസ്ലാമികവാദിയാണെന്നും ഉത്തർ പ്രദേശ് പൊലീസ് വിശദീകരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും ഇയാൾ ഓൺലൈനിലൂടെ സ്ഥിരമായി വായിച്ചിരുന്നു.

സാമ്പത്തികമായും സാമൂഹികമായും മികച്ച ജീവിത നിലവാരം പുലർത്തുന്ന കുടുംബത്തിലെ അംഗമാണ് മുർത്താസ. ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്ട്വെയർ വിദഗ്ധനായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഇവിടെ വെച്ച് ഒരു മൊബൈൽ ആപ്പ് പോലും ഇയാൾ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അഹമ്മദ് മുർത്താസ അബ്ബാസി മതവിശ്വാസം കൂടുതൽ ഉള്ള ആളായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മതപരമായ എല്ലാ അനുഷ്ഠാനങ്ങളിലും കൃത്യമായി പങ്കെടുത്തിരുന്ന ഇയാൾ ആത്മീയ പ്രഭാഷണം കേൾക്കുന്നതിനായി മിക്ക ദിവസങ്ങളിലും കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നുവെന്നും മദ്രസയിലെ സമർത്ഥനായ വിദ്യാർത്ഥി ആയിരുന്നുവെന്നുമുള്ള മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഗൊരഖ്പുർ ക്ഷേത്രത്തോട് ബന്ധപ്പെട്ടുള്ള ഗൊരഖ്നാഥ് മഠത്തിന്റെ മഠാധിപതി എന്നതും ഇയാൾ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നു എന്നതിന്റെ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Tags: Gorakhnath Temple AttackAhmed Abbasi Murtazagorakhpur
Share42
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies