തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്ത കെ സ്വിഫ്ട് ബസിന്റെ ആദ്യ സർവീസ് തന്നെ അപകടത്തിൽ പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം വെച്ച് ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. മുപ്പത്തയ്യായിരം രൂപ വിലയുള്ള സൈഡ് മിററാണ് നഷ്ടപ്പെട്ടത്.
അപകടത്തെ തുടർന്ന് കെ എസ് ആർ ടി സിയുടെ സൈഡ് മിറർ പിടിപ്പിച്ചാണ് ബസ് യാത്ര തുടർന്നത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. എതിർവശത്ത് നിന്നും വന്ന ലോറിയുമായി ഉരസിയായിരുന്നു അപകടം.
നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സിയെ കരകയറ്റുന്നതിന്റെ ഭാഗമായാണ് കെ സ്വിഫ്റ്റ് സർവീസ് തുടങ്ങിയത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Discussion about this post