ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഗുരുദ്വാര അശുദ്ധമാക്കിയതായി പരാതി. മുഖ്യമന്ത്രി മദ്യപിച്ച് ഗുരുദ്വാരക്കുള്ളിൽ കടന്നതായി ചൂണ്ടിക്കാട്ടി ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ പൊലീസിൽ പരാതി നൽകി. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് അദ്ദേഹം അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിക്കെതിരെ സമാനമായ പരാതിയുമായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ബൈശാഖി ഉത്സവത്തിന്റെ ഭാഗമായി നാടെങ്ങും ആഹ്ലാദിക്കുന്ന അവസരത്തിൽ ഭഗവന്ത് സിംഗ് മാൻ മദ്യപിച്ച അവസ്ഥയിൽ തക്ത് ദംദമ സാഹിബ് ഗുരുദ്വാരയിൽ കടന്നതായാണ് പരാതി.
സംഭവത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
Discussion about this post