ഡല്‍ഹി: ജനറല്‍ മനോജ് പാണ്ഡെ കരസേനയുടെ 29-ാമത് മേധാവിയായി ശനിയാഴ്ച ചുമതലയേറ്റു. കോര്‍പ്സ് ഓഫ് എന്‍ജിനീയേഴ്സില്‍ നിന്ന് 1.3 ദശലക്ഷം അംഗങ്ങളുള്ള ശക്തമായ സേനയുടെ തലവനാകുന്ന ആദ്യത്തെ ഓഫീസറാണ് ജനറല്‍ പാണ്ഡെ. നിലവിലെ ജനറല്‍ എംഎം നരവാനെ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് പുതിയ നിയമനം.
ഫെബ്രുവരി ഒന്നിന് ആര്‍മിയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, സിക്കിം, അരുണാചല്‍ പ്രദേശ് സെക്ടറുകളിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) കാക്കുന്ന ചുമതലയുള്ള കിഴക്കന്‍ ആര്‍മി കമാന്‍ഡിന്റെ തലവനായിരുന്നു ജനറല്‍ പാണ്ഡെ.
നിയന്ത്രണരേഖയിലും എല്‍എസിയിലും യഥാക്രമം പാകിസ്ഥാനും ചൈനയും ഉള്‍പെടെ രാജ്യം എണ്ണമറ്റ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ജനറല്‍ പാണ്ഡെ ഇന്‍ഡ്യന്‍ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്തത്. കരസേനാ മേധാവി എന്ന നിലയില്‍, നാവികസേനയെയും വ്യോമസേനയെയും ഏകോപിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനാണ്.
നാഷണല്‍ ഡിഫന്‍സ് അകാഡെമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹം 1982 ഡിസംബറില്‍ കോര്‍പ്സ് ഓഫ് എന്‍ജിനീയേഴ്സില്‍ (ദി ബോംബെ സാപേഴ്സ്) കമീഷന് ചെയ്തു. എല്ലാത്തരം ഭൂപ്രദേശങ്ങളിലെയും പരമ്ബരാഗതവും കലാപ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ജനറല്‍ പാണ്ഡെ പങ്കെടുത്തിട്ടുണ്ട്. നിരവധി ഓപറേഷനുകള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.
Discussion about this post