ബിജെപിയെ പിന്തുണച്ചാല്‍ നടപടി
ചങ്ങനാശ്ശേരി: എസ്എന്‍ഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ ബിജെപിക്കെതിരായ നിലപാട് കര്‍ശനമാക്കി എന്‍എസ്എസ്. ബിജെപിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ യാതൊരു സഖ്യവും വേണ്ടെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിവിധ കരയോഗങ്ങള്‍ക്ക് നല്കുന്ന സന്ദേശം.
ചങ്ങനാശ്ശേരി നിയമസഭയിലെ മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച അവിടുത്തെ എന്‍എസ്എസ് കരയോഗം എന്‍എസ്എസ് നേതൃത്വം പിരിച്ച് വിട്ടു. ജി സുകുമാരന്‍ നായരെ അറിയിക്കാതെ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി കരയോഗം ഭാരവാഹികളില്‍ ചിലര്‍ രംഗത്തിറങ്ങിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
വാഴപ്പള്ളി കരയോഗം കമ്മറ്റി പിരിച്ച് വിട്ടതോടെ ബിജെപിയുമായുള്ള സഹകരണം വേണ്ടെന്ന ശക്തമായ സന്ദേശമാണ് എന്‍എസ്എസ് നല്‍കുന്നത്. അതേ സമയം എല്ലാ രാഷ്ട്രീയ പാര്‍ട്ടിയോടും സമദൂരം എന്ന നിലപാട് നിലനില്‍ക്കെ അന്ധമായ ബിജെപി വിരോധത്തിന്റെ കാരണമെന്താണ് എന്‍എസ്എസ് യുവജന നേതാക്കള്‍ ചോദിക്കുന്നത്. ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന യാതൊരു നിര്ദ്ദേശവമില്ല. അതിനാല്‍ അംഗങ്ങള്‍ അവരുടെ ഇഷ്ടമുള്ള രാഷ്ട്രീയവുമായി മുന്നോട്ട് പോകാം.സംഘടന നിലപാട് ഇതായിരിക്കെ സുകുമാരന്‍ നായര്‍ അന്ധമായ ബിജപി വിരോധം കൊണ്ടു നടക്കുകയാണെന്ന് സംഘടന അംഗങ്ങള്‍ പറയുന്നു. നിരവധി സ്ഥലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് പരസ്യ പിന്തുണ നല്‍കാനാണ് എന്‍എസ്എസ് യുവജനവിഭാഗത്തിലെ ചിലരുടെ തീരുമാനം.
Discussion about this post