എസ്എന്ഡിപിയ്ക്കെതിരെയും വെള്ളാപ്പള്ളി നടേശനതിരെയും ആക്രമണം ശക്തമാക്കാന്‍ സിപിഎം നേതൃത്വം ബാറുടമ ബിജു രമേശുമായും, ഗോകുലം ഗോപാലനുമായും രഹസ്യ ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
എന്‍ഡിഎഫിനെതിരെ വെള്ളാപ്പള്ളി നടേശന് ശക്തമായ ആരോപണം ഉന്നയിച്ചതിന്റെയും, ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സഖ്യചര്‍ച്ചകള്‍ നടത്തിയതിന്റെയും പശ്ചാത്തലത്തിലാണ് ബിജു രമേശുമായും, ഗോകുലം ഗോപാലനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചര്‍ച്ച നടത്തിയത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ചും, പിന്നീട് ആലപ്പുഴ കറ്റാനത്ത് ഒരു വീട്ടില്‍ വച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചാനലായ ജയ് ഹിന്ദാണ് പുറത്ത് വിട്ടത്.
കറ്റാനത്ത് വച്ച് ചര്‍ച്ച നടത്തിയ കോടിയേരി ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. മൈക്രോഫിനാന്‍സ്, ശാശ്വതികാനന്ദയുടെ മരണം തുടങ്ങിയ വിഷയങ്ങള്‍ ഈ കൂൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉയര്‍ന്ന് വന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള തന്ത്രമൊരുക്കുന്നതിന്റെ ഭാഗമായായിരുന്നു കോടിയേരിയുടെ രഹസ്യ കൂടിക്കാഴ്ചകള്‍.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജു രമേശ് വിഎ,് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി, മുന്‍ തീരുമാനങ്ങളും നീക്കങ്ങളും അറിയിച്ചത്. വിഎസിന്റെ കൂടെ ആശിര്‍വാദത്തോടെയാണ് പിന്നീടുള്ള ബിജു രമേശിന്റെ നീക്കങ്ങള്‍.
വീഡിയൊ കാണുക –
https://www.youtube.com/watch?v=cMwUVN4TMgM&feature=youtu.be
Discussion about this post