ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹാജരാവാനായി രാഹുല്‍ ഗാന്ധിയുടെ പേരില്‍ പുതിയ സമന്‍സയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പുതുതായി ഇഷ്യു ചെയ്ത സമന്‍സ് പ്രകാരം ജൂണ്‍ 13ന് മുന്‍പ് ഉദ്യോഗസ്ഥരുടെ മുമ്പാകെ രാഹുല്‍ ഗാന്ധി ഹാജരാവണം. നാഷണല്‍ ഹെറാള്‍ഡ് ന്യൂസ് പേപ്പറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
നേരത്തെ, ജൂണ്‍ രണ്ടാം തീയതി ഹാജരാവാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയ്ക്ക് പുറത്തായതിനാല്‍ പുതിയൊരു തീയതി അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീയതി നല്‍കിയിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് പബ്ലിഷ് ചെയ്യുന്നത് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡാണ്. കമ്പനിയുടെ ഉടമസ്ഥാവകാശം യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. ഈ കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ എന്നിവരെ എന്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ചോദ്യം ചെയ്തിരുന്നു.
Discussion about this post