നാല് സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്.
57 രാജ്യസഭ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 41 സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.
നാല് രാജ്യസഭ സീറ്റുളള രാജസ്ഥാനില്‍ അഞ്ച് സ്ഥാനാര്‍ത്ഥിളാണ് മത്സര രംഗത്തുളളത്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാമെന്നാണ് വിലയിരുത്തല്‍. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാന് 15 വോട്ട് അധികം വേണമെന്നിരിക്കെ, സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണച്ച ബിജെപിക്ക് 11 വോട്ട് കൂടി വേണം ജയിക്കാന്‍. രാജസ്ഥാനില്‍ ചെറിയ പാര്‍ട്ടികളുടേയും സ്വതന്ത്ര്യരുടേയും നിലപാട് നിര്‍ണായകമാകും.
ഹരിയാനയില്‍ രണ്ട് രാജ്യസഭ സീറ്റിലേക്കാണ് മത്സരം. ഹരിയാനയിലും ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നുണ്ട്. ന്യൂസ് എക്‌സ് മേധാവി കാര്‍ത്തികേയ ശര്‍മ്മയെയാണ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. ഹരിയാന നിയമസഭയില്‍ 40 സീറ്റുള്ള ബിജെപി ഒരു രാജ്യസഭ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. അജയ് മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം എംഎല്‍എമാര്‍ ഇടഞ്ഞു നില്‍ക്കുന്നത് കോണ്‍ഗ്രസിന് ഹരിയാനയില്‍ ക്ഷീണമുണ്ടാക്കുമെന്നും വിലയിരുത്തലുകളുണ്ട്. ജെജെപി, ഹരിയാന ലോക് ഹിത് പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post