വയനാട് കല്‍പ്പറ്റയില്‍ നടന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്മാന് സസ്പെന്ഷന്. കെ.വി സ്മിബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
വയനാട് പൊലീസ് മേധാവിയുടേതാണ് നടപടി. എംഎല്‍എയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരന് കോണ്‍ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി.
Discussion about this post