കൊച്ചി: കോളേജ് ക്യാംപസുകളില്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലേക്കും ഇത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ ക്യാംപസില്‍ പ്രവേശിപ്പിക്കരുത്. അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രം ക്യാമ്പസില്‍ അനുവദിച്ചാല്‍ മതി. ക്യാമ്പസിലെ ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു. രാത്രി 9 മണിക്ക് ശേഷമുള്ള ആഘോഷങ്ങള്‍ക്കാണ് നിയന്ത്രണം.
തിരുവനന്തപുരത്തെ സി.ഇ.ടി കോളേജില്‍ ഓണാഘോഷത്തിനിടെ ക്യാംപസിനകത്ത് വെച്ച് ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.
വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കേണ്ടത് സര്‍വ്വകലാശാല പരാതിപരിഹാര സെല്ലാണെന്നും വ്ിദ്യാര്‍ത്ഥി അവിടെയാണ് സമീപിക്കേണ്ടതെന്നും കോടതി പറഞ്ഞു.
Discussion about this post