ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു.കൂടെയുള്ള മറ്റ് മന്ത്രിമാരുടെ സമ്മർദ്ദമാണ് രാജിയിലേക്കെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, സഭയിലെ പാർട്ടിയുടെ നേതാവ് ആരായിരിക്കുമെന്നും രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നും തീരുമാനിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
നാൽപ്പതോളം മന്ത്രിമാർ വീണ്ടും രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു.
Discussion about this post