ഡല്‍ഹി: നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 4.34 മീറ്റര്‍ വീതിയും 6.5 മീറ്റര്‍ ഉയരവുമുള്ളതും അശോകസ്തംഭം പൂര്‍ണ്ണമായും വെങ്കലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
9500 കിലോയാണ് സ്തംഭത്തിന്റെ ഭാരം. ഏകദേശം ഒമ്പത് മാസം കൊണ്ടാണ് വെങ്കലത്തില്‍ ഈ സ്തംഭം പണിതെടുത്തത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, നഗരകാര്യ മന്ത്രി ഹര്‍ദീപ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്തംഭം പണിത തൊഴിലാളികളുമായി സംവദിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
പെന്റഗണ്‍ ആകൃതിയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നത്. 2021-ല്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണം പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പൂര്‍ത്തിയാക്കാനാണ് പദ്ധതി.
Discussion about this post