പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ച എംവിഐയെ സസ്പെൻഡ് ചെയ്തു. പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ. എസ്. വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജൂലൈ 19നാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ചെന്ന പരാതിയിലാണ് വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
Discussion about this post