ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ടുള്ള ഫഹദ് നസ്രിയ ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നബീൽ–നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ ആണ് ഇരുവരും പങ്കെടുത്തത്. ഫഹദ് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തത്. ഇതോടെ വിവാഹചടങ്ങിൽ പങ്കെടുത്ത ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഫഹദിൻറെ പുതിയ ചിത്രം മലയൻ കുഞ്ഞിൻറെ ടീസറുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.2018ലെ പ്രളയകാലവും ഉരുള്‍പൊട്ടല്ലുമാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം. അനിക്കുട്ടന്‍ എന്ന നിരവധി അടരുകളുള്ള, സങ്കീര്‍ണ്ണതകളും ശാഠ്യങ്ങളുമൊക്കെയുള്ള നായക കഥാപാത്രം ഒരു പ്രകൃതി ദുരന്തത്തെ നേരിടേണ്ടിവരുന്നതും അത് അയാളിലുണ്ടാക്കുന്ന ആഴത്തിലുള്ള ചില വ്യത്യാസങ്ങളുമൊക്കെയാണ് മലയന്‍കുഞ്ഞിലൂടെ മഹേഷ് നാരായണൻ പറയുന്നത്. 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്.
മലയൻകുഞ്ഞിലെ ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട രംഗമാണ് ടീസറിലൂടെ പുറത്തുവിട്ടത്. ഈ രംഗം സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഫഹദ് , നസ്രിയ ദമ്പതികളുടെ ഈ ചിത്രവും പുറത്തുവരുന്നത്. നസ്രിയയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ്.












