Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ മാത്രമേയുള്ളു’; കാമാഖ്യ ക്ഷേത്രദർശനത്തിൻറെ ഹൃദയംതൊടുന്ന കുറിപ്പുമായി മോഹൻലാൽ

by Brave India Desk
Aug 17, 2022, 04:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കാമാഖ്യ ക്ഷേത്രദർശനത്തിൻറെ അനുഭൂതി പങ്കിട്ട് മോഹൻലാൽ വളരെ ഹൃദയഹാരിയായ കുറിപ്പാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കേട്ടനാൾ മുതൽ കാമാഖ്യയിൽ പോകാനാഗ്രഹിച്ചിരുന്നു, എന്നാൽ പലതും സംഭവിക്കാൻ ആഗ്രഹം മാത്രം മതിയാവില്ല എന്ന തുടക്കത്തോടെയാണ് പോസ്റ്റ്.  തന്ത്രയെകുറിച്ച് വളരെ സ്പർശമായി മോഹൻലാൽ തൻറെ കുറിപ്പിലൂടെ പറഞ്ഞുപോകുന്നു.

ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്. നൂറു നൂറു അർത്ഥങ്ങൾ തന്ത്ര എന്ന ശബ്ദത്തിന് ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ ഞാനത് ആദ്യം കേട്ടത് എന്റെ അമ്മാവന്റെ (ഗോപിനാഥൻ നായർ ) അടുത്ത് നിന്നാണ്. അന്ന് മുതൽ ആ വഴിയിൽ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്. ഞാനറിഞ്ഞ തന്ത്രയുടെ അർത്ഥം ജീവിച്ചു കാണിച്ചവർ. തിരക്കുള്ള സിനിമാ ജീവിതത്തിനിടയിൽ ഞാനവരെയൊക്കെ അത്‌ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവബോധത്തിന്റെ മാർഗ്ഗത്തിലെ അവധൂതർ .തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ മാത്രമേയുള്ളു. അറിയാനുള്ളതറിയാൻ ഇനിയും എത്രെയോ മുൻപിലേക്ക് പോകണമെന്നും പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കുന്നു.

Stories you may like

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

പോസ്റ്റിൻറെ പൂർണ്ണരൂപം,

കേട്ടു കേൾവി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത്. ഞാൻ കാമാഖ്യയെ കുറിച്ച് കേട്ടത് എന്നാണ് ? ഓർമ്മയില്ല. പക്ഷേ കേട്ട നാൾ മുതൽ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ തന്നെയാണ് അവസരങ്ങൾ സൃഷ്ട്ടിക്കുന്നത് പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാൻ . പറയാവുന്നതും പറയാതിരിക്കാവുന്നതുമായ നൂറു കാര്യങ്ങൾ ഒരേ സമയം ഒത്തിണങ്ങുമ്പോൾ ചിലത് സംഭവിക്കുന്നു അത്രമാത്രം. അങ്ങനെ സംഭവിച്ചതാണ് കാമാഖ്യ യാത്ര. ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്. നൂറു നൂറു അർത്ഥങ്ങൾ തന്ത്ര എന്ന ശബ്ദത്തിന് ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ ഞാനത് ആദ്യം കേട്ടത് എന്റെ അമ്മാവന്റെ (ഗോപിനാഥൻ നായർ ) അടുത്ത് നിന്നാണ്. അന്ന് മുതൽ ആ വഴിയിൽ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്. ഞാനറിഞ്ഞ തന്ത്രയുടെ അർത്ഥം ജീവിച്ചു കാണിച്ചവർ. തിരക്കുള്ള സിനിമാ ജീവിതത്തിനിടയിൽ ഞാനവരെയൊക്കെ അത്‌ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവബോധത്തിന്റെ മാർഗ്ഗത്തിലെ അവധൂതർ .
തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ മാത്രമേയുള്ളു. അറിയാനുള്ളതറിയാൻ ഇനിയും എത്രെയോ മുൻപിലേക്ക് പോകണം. കാമാഖ്യ യോനി പ്രതിഷ്ഠിച്ച ക്ഷേത്രമാണ്. യോനി എന്നാൽ വരുന്നയിടം എന്നാണർത്ഥം. നമ്മളെല്ലാവരും വന്നയിടം. ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ നമ്മിൽ സഹജമായി ഇരിക്കുന്നതാണ്. അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം.
ഇവിടെ വന്നപ്പോൾ മാത്രമാണ് ഞാൻ ഈ ഭൂമിയുടെ ചരിത്രമറിഞ്ഞത്. ഏതാണ്ട് അറുന്നുറു വർഷം അഹോം രാജാക്കന്മാർ ഭരിച്ചയിടം. മുഗൾ – ബ്രിട്ടിഷ് വാഴ്ച്ചയെ ശക്തമായി പ്രതിരോധിച്ച അഹോം രാജാക്കന്മാരെ ഞാൻ ചരിത്ര പാഠപുസ്തകത്തിൽ പഠിച്ചതായി ഓർക്കുന്നില്ല. അസ്സാമുൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചു നമ്മൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോത്ഗ്രഥനത്തിന് സഹായകമാണ്. കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രം അഹോമുകളുടെ ചരിത്രത്തെയും കടന്ന് പിന്നോട്ട് പോകുന്നുണ്ട്. പുരാണങ്ങളിൽ നരകാസുരനുമായി ഒക്കെ ബന്ധപ്പെട്ട കഥകൾ കാമാഖ്യയെ കുറിച്ച് കാണുന്നു. കാളികാ പുരാണം കിരാത ഭാവത്തിലുള്ള കാളി എന്ന് കാമാഖ്യയെ വിളിക്കുന്നു. നമ്മുടെ കേരളത്തിലെ കാടാമ്പുഴ ക്ഷേത്രം കിരാത ഭാവത്തിലുള്ള കാളി തന്നെയാണ് അവിടെയും നോക്കിയാൽ ഒരു കണക്കിന് യോനി തന്നെ പ്രതിഷ്ഠ. ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ വേണ്ട സഹായങ്ങൾ ചെയ്തു തന്ന പണ്ഡിറ്റ് നയൻ ജ്യോതി ശർമ്മ ക്ഷേത്രത്തിന്റെ പഴക്കം ദ്വാപരയുഗത്തോളം എന്നാണ് പറഞ്ഞത്. ചരിത്രപരമായി ഇതിന്റെ പഴക്കം ഏഴാം നൂറ്റാണ്ടിൽ വരെ കൊണ്ട് ചെന്നെത്തിക്കാൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടുണ്ട്. തീർച്ചയായും കാമാഖ്യയിലെ യോനീ സങ്കൽപത്തിനും ആരാധനയ്ക്കും മനുഷ്യ കുലത്തോളം പഴക്കമുണ്ട്. അതി മനോഹരമായ ഈ ക്ഷേത്രം ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നയിടമാണ്. തീർച്ചയായും വന്നു കാണേണ്ടതായ അനുഭവിക്കേണ്ടതായ ഒരിടം.
ഇന്ന് കാമാഖ്യയെ കണ്ടു നാളെ രാവിലെ ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്ക് , ഉമാനന്ദനെ കാണാൻ . ഭൂപൻ ഹസാരിക ഹൃദയം നിറഞ്ഞു പാടിയ ബ്രഹ്മപുത്രയിലൂടെ ഒരു യാത്ര . നദികളുടെ കൂട്ടത്തിലെ പുരുഷനെ കാണാൻ ഒരു യാത്ര. ഈ യാത്ര ഞങ്ങൾ എന്നോ ആഗ്രഹിച്ചതാണ്. എന്റെ കൂടെ റാം ഉണ്ട് (ആർ. രാമാനന്ദ്). കാമാഖ്യ പോകണ്ടേ എന്ന ചോദ്യത്തിന് ഇന്ന് ഒരു വിരാമമായി. ഇനി ഭാരതത്തിൽ പോകാനുള്ള മറ്റ് അത്ഭുത സ്ഥലങ്ങൾ കൂടെ പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Tags: MOHANLALkamakhya templetantra
Share4
Tweet
Send
Share

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies