ജനീവ: ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞ സ്ഥാനം രാജിവെച്ച് ഇന്ത്യയുടെ സൗമ്യ സ്വാമിനാഥൻ. വിരമിക്കാൻ രണ്ട് വർഷം കൂടി ബാക്കി നിൽക്കെയാണ് സൌമ്യ സ്വാമിനാഥൻറെ രാജി. ട്വിറ്ററിലൂടെ സൌമ്യ സ്വാമിനാഥൻ തന്നെയാണ് ഔദ്യോകികമായി രാജി പ്രഖ്യാപിച്ചത്.
എന്നാൽ രാജിവെക്കുന്നതിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.ഉന്നത തലത്തിലിരിക്കുന്ന മറ്റ് ചില ശാസ്ത്രജ്ഞരും ലോകാരോഗ്യ സംഘടനയിൽ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടുതൽ പ്രായോഗിക ജോലികൾ” ചെയ്യാനായി ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.









