Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

മതം മാറാൻ ഭാര്യ ഭീഷണിപ്പെടുത്തുന്നു ;28 കാരനായ ദീപക്കിൻറെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

by Brave India Desk
Dec 4, 2022, 02:02 am IST
in India
Share on FacebookTweetWhatsAppTelegram

ബെംഗളൂരു: തന്നെ മതം മറ്റാൻ നിർബന്ധിക്കുന്നതായി ഭാര്യയ്ക്കെതിരെ പരാതി നൽകി 28 കാരൻ. തന്നെയും മാതാപിതാക്കളെയും ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ഭാര്യ സമ്മർദ്ദം ചെലുത്തുന്നവെന്നാണ് ഇയാൾ കോടതി മുൻപാകെ പരാതി നൽകിയിരിക്കുന്നു. പരാതിയിൽ  അന്വേഷിക്കാൻ   കോടതി പോലീസിന് നിർദേശം നൽകി. കോടതി നിർദ്ദേശത്തെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

മഹാലക്ഷ്മി ലേഔട്ടിലെ അശോകപുരത്ത് താമസിക്കുന്ന വെൽഡറായ ദീപക്കാണ് 26 കാരിയായ ഭാര്യ സുനിത ഗ്രേസിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ പരാതി നൽകിയത്. 2019 ജനുവരി 18 ന് ആണ്  ഇലക്ട്രോണിക്‌സ് സിറ്റിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായത്.  വിവാഹിതരാകുന്നതിന് മുമ്പേ തന്നെ  ദീപക്കും ഗ്രേസിയും പ്രണയത്തിലായിരുന്നു. വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.  ജോലിക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക്  ദീപക്കിന് യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഗ്രേസി കോടതിയെ സമീപിച്ചിരുന്നു.

Stories you may like

നിങ്ങളുടെ ദൈവത്തേക്കാൾ ശക്തനാണ് ക്രിസ്തു, ഹിന്ദുത്വം ഉപേക്ഷിക്കൂ; ചികിത്സയുടെ മറവിൽ മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പാസ്റ്ററും കുടുംബവും ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ

ഹിന്ദുവായി ആൾമാറാട്ടം നടത്തി വിവാഹം കഴിച്ചു; മതംമാറാൻ വിസമ്മതിച്ചതോടെ തിളച്ച എണ്ണ ദേഹത്തൊഴിച്ച് പീഡനം; ദേഹത്ത് സിഗരറ്റുപയോഗിച്ച് പൊള്ളിക്കുക ഇഷ്ടവിനോദം; നിസ്‌കരിക്കാനായി മാസം തീറ്റിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ദീപക് ഗ്രേസിക്ക് പണം നൽകാറുണ്ടെങ്കിലും വാടക കുടിശ്ശിക വരുത്തിവെച്ചതോടെയാണ് വിഷയം ചർച്ചയായത്. ഭർത്താവറിയാതെയും പലരിൽ നിന്നും  യുവതി പണം കടം വാങ്ങിയിരുന്നു.   കടം തിരിച്ചടക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ ഭർത്താവിൽ നിന്ന് പണം വാങ്ങാൻ ആവശ്യപ്പെട്ട് യുവതി അവരെ ജോലിസ്ഥലത്തേക്ക് അയച്ചു.

തന്നെയും മാതാപിതാക്കളെയും സഹോദരനെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഭാര്യ നിർബന്ധിക്കുകയാണെന്ന് ദീപക് കോടതിയിൽ നൽകിയ സ്വകാര്യ ഹർജിയിൽ പറയുന്നു. മതം മാറിയില്ലെങ്കിൽ അവർക്കെതിരെ കള്ളക്കേസുകൾ ചുമത്തുമെന്ന് ഗ്രേസി  ഭീഷണിപ്പെടുത്തുന്നു. ഗ്രേസിയുടെ  മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഇതിന്  പിന്തുണ നൽകുന്നുണ്ടെന്നും പരാതിയിൽ  ആരോപിക്കുന്നു. തൻറെ സ്വന്തം വീട്ടിൽ അതിക്രമിച്ച്  കയറി അച്ഛനെയും  അമ്മയെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

ഇവർ തമ്മിൽ നല് ബന്ധത്തിലല്ലെന്നാണ് പോലീസ് പറയുന്നത്.  ഭർത്താവ് ജോലിക്ക് പോയപ്പോഴെല്ലാം കാണാതായെന്ന് പറഞ്ഞ് ഇവർ പരാതി നൽകിയിരുന്നു. ഭർത്താവിൻറെ പേരിൽ ഇവർ പല സ്ഥലത്തു നിന്നും പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ ദീപക് നിരാശനാണ്. ഇതേ തുടർന്നാണ് സിറ്റി കോടതിയിൽ പരാതി  ഫയൽ ചെയ്തത്.  കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച ദീപക്കിന്റെ ആരോപണം പുറത്തുവന്നാൽ അത് കുറ്റപത്രത്തിൽ പരാമർശിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Tags: CONVERSIONDeepak v/s Gracey
Share4TweetSendShare

Discussion about this post


Latest stories from this section

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

Next Post

വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ല, ബിഷപ്പുമാർക്കെതിരെ കേസ്സെടുത്തത് തെറ്റായിപോയെന്നും ശശി തരൂർ എംപി

Latest News

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies