Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News

കെ കെ രമയെ ഭരണപക്ഷം മാഡമെന്ന് വിളിക്കേണ്ടി വരും, സ്പീക്കര്‍ പാനലില്‍ രമയും; ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ മാത്രമുള്ള പാനല്‍

by Brave India Desk
Dec 5, 2022, 10:25 am IST
in News, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം:

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാമത് സമ്മേളനത്തിന് തുടക്കമായി. എം എന്‍ ഷംസീര്‍ സ്പീക്കര്‍ ആയതിന് ശേഷമുള്ള ആദ്യ സമ്മേളനം ചരിത്രപരമായ തീരുമാനത്തോടെയാണ് ആരംഭിച്ചത്. കേരള നിമയസഭയുടെ ചരിത്രത്തില്‍ സ്ത്രീക്കള്‍ മാത്രമുള്ള സ്പീക്കര്‍ പാനല്‍ രൂപീകരിക്കാന്‍ തീരുമാനമായി. എ എന്‍ ഷംസീര്‍ തന്നെയാണ് ആ നിര്‍ദ്ദേശം സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഭരണപക്ഷത്തെ അമ്പരിപ്പിച്ച് കൊണ്ട് കടുത്ത സിപിഎം വിമര്‍ശകയായ ആര്‍എംപി നേതാവ് കെ കെ രമയെ ആണ് പ്രതിപക്ഷം തങ്ങളുടെ ഭാഗത്ത് നിന്നും സ്പീക്കര്‍ പാനലിലേക്ക് നിര്‍ദ്ദേശിച്ചത്.

Stories you may like

കെ-ഫോണ്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യം, റേഷന്‍ കടകളെ കെ-സ്റ്റോറാക്കുമെന്ന് മുഖ്യമന്ത്രി

‘മണിയുടെ പ്രസ്താവന അനുചിതം’, കെ കെ രമക്കെതിരായ എം എം മണിയുടെ പ്രസ്താവന തള്ളി സ്പീക്കർ : പിന്നാലെ മണി പ്രസ്തവന പിൻവലിച്ചു

കെ കെ രമയെ കൂടാതെ ഭരണപക്ഷത്ത് നിന്നും സി കെ ആശ, യു പ്രതിഭ എന്നിവരും സ്പീക്കര്‍ പാനലില്‍ എത്തും. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ നിയമസഭയെ നിയന്ത്രിക്കാനുള്ള താത്കാലിക സ്പീക്കര്‍മാരായിരിക്കും ഇവര്‍. പ്രതിപക്ഷത്ത് നിന്നും ഉമ തോമസിനെയാണ് ഭരണപക്ഷം പ്രതീക്ഷിച്ചതെങ്കിലും സിപിഎമ്മിന് ഏറെ തലവേദനകള്‍ സൃഷ്ടിച്ച, അന്തരിച്ച ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയായ കെ കെ രമയെയാണ് ഭരണപക്ഷം സ്പീക്കര്‍ പാനലിലേക്ക് നിര്‍ദ്ദേശിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാദ കത്ത് ഉയര്‍ത്തിക്കാട്ടി ഭരണപക്ഷത്തിന്റെ ഒത്താശയോടെ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. സഭ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പി സി വിഷ്ണുനാഥ് എംഎല്‍എ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് ആവശ്യപ്പെടുന്നതെങ്കിലും ശൂന്യവേളയുടെ തുടക്കത്തില്‍ ഈ നോട്ടീസ് പരിഗണിക്കാനാണ് സാധ്യത.

സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് നിമയസഭയിലെത്തുന്ന സമ്മേളനം കൂടിയാണ് ഇത്തവണത്തേത്. സംസ്ഥാനത്തെ സര്‍വ്വകലാശാകളുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്യുന്നതിനുള്ള ബില്‍ പാസാക്കുകയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ട. സര്‍വ്വകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭരണപക്ഷത്തിന് തലവേദനയാകുന്ന സാഹചര്യത്തിലാണ് സര്‍വ്വകലാശാല ഭരണത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ചാന്‍സര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്‍ പാസാക്കാന്‍ ഭരണപക്ഷം പദ്ധതിയിടുന്നത്. എന്നാല്‍ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.

 

Tags: kerala assemblyk k remaSpeaker Panel
Share1TweetSendShare

Discussion about this post


Latest stories from this section

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

Next Post

ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്: ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്, സബര്‍മതിയില്‍ വോട്ട് ചെയ്ത് നരേന്ദ്ര മോദി

Latest News

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

‘പഠിക്കേണ്ടെന്ന് പറഞ്ഞാൽ പഠിക്കേണ്ട‘: പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി താലിബാൻ

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; കൂട്ടിൽ കുടുങ്ങി കിടന്നത് ആറ് മണിക്കൂറിലേറെ സമയം

ക്രിസ്ത്യൻ ദേശീയവാദി എന്ന് ഒരിക്കലും പറയാറില്ല; ചില വിശേഷണങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി അവർ ഉണ്ടാക്കിയിട്ടുണ്ട്; വിദേശമാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies