ടെഹ്റാന്: ഇരിപത്തിരണ്ടുകാരിയായ മഹ്സ അമീനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഏറെ വിവാദമായ ഇറാനിലെ പൈശാചികമായ സദാചാര പോലീസ് (മൊറാലിറ്റി പോലീസ്) നിര്‍ത്തലാക്കിയെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഞായറാഴ്ച ഇറാനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് സാദാചാര പോലീസ് വേണ്ടെന്ന് വെച്ചു എന്നറിയിച്ചത്. സദാചാര പോലീസിന് രൂപം കൊടുത്തവര്‍ തന്നെ അത് വേണ്ടെന്ന് വെച്ചെന്നാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊന്റാസെരിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സേനയുടെ കാര്യത്തില്‍ അറ്റോര്‍ണി ജനറലിന് ഉത്തരവാദിത്തങ്ങളൊന്നും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
മഹ്സ അമീനയുടെ മരണത്തെ തുടര്‍ന്ന് ഇറാന് 1978-79ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാക്ഷ്യം വഹിക്കുന്നത്.
ഗഷത്-ഇ-എര്ഷദ് എന്ന് പേരുള്ള സദാചാര പോലീസ് രാജ്യത്തെ പോലീസ് സേനയുടെ ഭാഗമാണ്. ഇറാനിലെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇവരുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരുന്നത്. രാജ്യത്തെ സ്ത്രീകളും പുരുഷന്മാരും സദാചാര പോലീസില്‍ ഉദ്യോഗസ്ഥരായിരുന്നു.
നിര്‍ബന്ധിത ശിരോവസ്ത്രമായ ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന് ആരോപിച്ചാണ് സെപ്റ്റംബര്‍ പതിമൂന്നിന് സാദാചാര പോലീസ് മഹ്സ അമീനയെ കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അമീനി കോമയിലായി. സെപ്റ്റംബര്‍ 16ന് അമീനി മരണപ്പെട്ടു. സദാചാര പോലീസ് അമീനിയുടെ തലയില്‍ മര്‍ദ്ദിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അമീനി മര്‍ദ്ദിക്കപ്പെട്ടു എന്ന ആരോപണം നിഷേധിച്ച ഇറാന് ഭരണകൂടം അമേരിക്കയും ഇസ്രയേലും ചേര്‍ന്നാണ് രാജ്യത്ത് ഇതിന്റെ പേരില്‍ പ്രക്ഷോഭം അഴിച്ചുവിട്ടതെന്നും ആരോപിച്ചു.
അമീനിയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹിജാബ് നിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രതിഷേധമാണ് ഇറാനില്‍ അരങ്ങേറുന്നത്. അമീനിയുടെ മരണമാണ് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തിരി കൊളുത്തിയതെങ്കിലും പിന്നീട് ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം, അനീതി, അഴിമതി എന്നീ വിഷയങ്ങളും പ്രതിഷേധക്കാര്‍ ആയുധമാക്കി.
എന്താണ് സദാചാര പോലീസ്
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം പല രീതിയിലുള്ള സദാചാര പോലീസ് ഇറാനില്‍ രൂപമെടുത്തിട്ടുണ്ട്. എന്നാല്‍ ഗൈഡന്‍സ് പട്രോള്‍ അഥവാ ഗഷത്-ഇ-ഇര്‍ഷദ് എന്ന പേരിലുള്ള പുതിയ രൂപം ഇസ്ലാമിക പെരുമാറ്റച്ചട്ടങ്ങള്‍ രാജ്യത്ത് നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സേനയാണ്. വസ്ത്രധാരണ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരത്തുന്നതിനായി 2006 മുതല്‍ ഇവര്‍ രാജ്യത്ത് പട്രോളിംഗ് നടത്തുന്നുണ്ട്.സ്ത്രീകള്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കണം എന്നതടക്കമുള്ള പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ രാജ്യത്തെ ജനതയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
Discussion about this post