തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തുടക്കം. കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം, സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് പുനരാരംഭിച്ചിരിക്കുന്നത്.
സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനാണ് നീക്കം. ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിനെതിരായി സമയം തുടങ്ങിയതോടെ കഴിഞ്ഞ 113 ദിവസങ്ങളായി നിര്‍മാണം നിലച്ച നിലയിലായിരുന്നു. മുഖ്യമന്ത്രിയുമായി അടുത്തിടെ നടന്ന ചര്‍ച്ചയിലാണ് മത്സ്യത്തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയതോടെ നിര്‍മാണ സാമഗ്രികള്‍ വീണ്ടും എത്തിച്ചിട്ടുണ്ട്. ആദ്യഘട്ട നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.








