താനൂർ: അതി മാരക മയക്കുമരുന്നും ആയുധങ്ങളും പണവുമായി യുവാവ് പിടിയിൽ. താനൂർ കണ്ണന്തളി സ്വദേശി ജാഫർ അലി (37) ആണ് പോലീസിന്റെ പിടിയിലായത്. 1.70 ഗ്രാം എംഡിഎംഎ, കൊടുവാൾ, നെഞ്ചക്ക്, 76,000 രൂപ, ഏഴ് വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം, മരം കെണ്ടുളള അഞ്ച് വടികൾ, ഇരുമ്പ് പൈപ്പ്, എയർഗൺ എന്നിവയാണ് പിടിച്ചെടുത്തത്.പ്രതിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ഇതിന് മുമ്പും സമാന കേസിൽ പ്രതിയാണിയാൾ. കൂടാതെ എംഡിഎംഎ അളന്ന് നൽകുന്നതിനുള്ള മെത്ത് സ്‌കെയിൽ, ആവശ്യക്കാർക്ക് എംഡിഎംഎ നൽകുന്നതിനുളള ചെറിയ കവറുകൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി.
ജില്ലാ ആന്റിനാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.മലപ്പുറം ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
Discussion about this post