കാഞ്ഞങ്ങാട്: കാസർകോട് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി.അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
കാസർകോട് സ്വദേശിനിയായ അഞ്ജു ശ്രീപാർവ്വതിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് പിന്നാലെ അഞ്ജുശ്രീയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് മരണം.
ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്.വീട്ടിൽവെച്ച് കുടുംബത്തിനൊപ്പമാണ് മന്തി കഴിച്ചത്. കുഴിമന്തി കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നുവെന്നാണ് വിവരം. മേൽപ്പറമ്പ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു
Discussion about this post