ഇടുക്കി: വഴിയിൽ കിടന്ന് ലഭിച്ച മദ്യം കഴിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥഥ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശികളായ അനിൽകുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുളളത്.
വഴിയിൽ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുഹൃത്ത് സുധീഷിനാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ. സംഭവത്തിൽ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജമദ്യം ആണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കത്തിച്ച നിലയിൽ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു. ഭക്ഷ്യ വിഷബാധ അല്ലെന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Discussion about this post