ബംഗളൂരു: 50 ലധികം യാത്രക്കാരെ മറന്ന് വിമാനം സർവീസ് നടത്തി. ബംഗളൂരുവിലാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് ഫ്ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസിൽ ഉണ്ടായിരുന്ന 55 ഓളം പേരെയാണ് ഫ്ളൈറ്റ് അധികൃതർ മറന്ന് പോയത്.സംഭവത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടി. വിഷയത്തിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി കൈകൊള്ളുമെന്ന് ഡിജിസിഎ അധികൃതർ അറിയിച്ചു. നിരവധി പേർ പ്രധാനമന്ത്രിയെ അടക്കം ടാഗ് ചെയ്ത് പരാതി നൽകിയിരുന്നു.
ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട, ജി8 116 വിമാനത്തിനെതിരെയാണ് പരാതി. തിങ്കളാഴ്ച രാവിലെ 6.30 ന് പുറപ്പെട്ട വിമാനത്തിൽ 54 യാത്രക്കാർ ഇല്ലായിരുന്നു.
വിമാനത്തിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോയത് നാല് ബസുകളിലായായിരുന്നു. ഇതിൽ ഒരു ബസിലെ 54 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് അധികൃതർ മറന്ന് പോയത്.ബോർഡിംഗ് പാസുള്ളവരും ലഗേജുകൾ ചെക്ക് – ഇൻ ചെയ്തവരുമായ യാത്രക്കാർ റൺവേയിൽ ബസിൽ ആയിരുന്നു എന്നാണ് പരാതി.
യാത്രക്കാർ പരാതി നൽകിയതിന് പിന്നാലെ നാല് മണിക്കൂറിന് ശേഷം പറന്ന 10 മണിയുടെ ഗോ ഫസ്റ്റ് വിമാനത്തിൽ യാത്രക്കാരെ ഉൾപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു








