ലണ്ടൻ: ഹിന്ദു ദേവതയുടെ ചിത്രം ചെയ്ത് ബ്രിട്ടൻ കമ്പനിയുടെ ബിയർ വിൽപ്പന.ബിയൻ മാംഗർ എന്ന കമ്പനിയാണ് ഹിന്ദു ദേവതകളുടെ ചിത്രം പതിപ്പിച്ച കുപ്പികളിൽ മദ്യം വിൽപ്പനയ്ക്ക് വച്ചത്. ചിത്രങ്ങൾ വൈറലായതോടെ ബിയർ കുപ്പികൾ എല്ലാം തിരിച്ചുവിളിച്ച് കമ്പനി മാപ്പ് പറയണമെന്ന് യുകെയിലെ ഹിന്ദു സമൂഹം ആവശ്യപ്പെട്ടു.
വിവേകശൂന്യായ കമ്പനിയുടെ പ്രവർത്തി ഹിന്ദുക്കളോടുള്ള അനാദരവും ദ്രേഹവുമാണെന്ന് ഹൈന്ദവസംഘടനകൾ ചൂണ്ടിക്കാട്ടി.
ഇത് ആദ്യമായല്ല ഒരു മദ്യനിർമ്മാണ കമ്പനി തങ്ങളുടെ ഉത്പ്പന്നത്തിൽ ഹിന്ദു ദേവതയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത്. 2021ൽ, തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഗ്രനേഡ്-സുർ-ഗാരോൺ എന്ന ഫ്രഞ്ച് മദ്യനിർമ്മാണശാല ‘ശിവ ബിയർ’ പുറത്തിറക്കിയിരുന്നു. ഇത് വലിയ പ്രിതഷേധങ്ങൾക്ക് കാരണമായിരുന്നു.








