മലപ്പുറം: വിവാഹത്തലേന്ന് വധു കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്‌കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടേയും സീനത്തിന്റേയും മകൾ ഫാത്തിമ ബത്തൂൽ(19) ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കുകയായിരുന്നു.
രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞ് വീണത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപായിരുന്നു ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ.












