മലപ്പുറം: ജില്ലയിൽ 12 വയസുകാരന് നേരെ കൊടും ക്രൂരത. 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് സ്ഥലമുടമ. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ചാണ് മർദ്ദനം.പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം.
സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി വെളിപ്പെടുത്തി. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.
Discussion about this post