കണ്ണൂർ: കണ്ണൂരിൽ ഭക്ഷ്യവിഷബാധ. ഭക്ഷണത്തോടൊപ്പം മയോണൈസ് കഴിച്ച 7 കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് കഴിക്കുകയായിരുന്നു.
കണ്ണൂർ ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇവർ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം.












