കൊളംബോ: ചെറിയ ഇടവേളയ്ക്ക് ശേഷം ശ്രീലങ്കയിൽ പ്രതിഷേധസമരങ്ങൾ വീണ്ടും ശക്തിപ്രാപിക്കുന്നു. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ നയങ്ങൾക്കെതിരെ രാജ്യത്തെ തമിഴ് വംശജർ പ്രതിഷേധിച്ചു.
ജാഫ്ന സർവകലാശാലയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രീലങ്കൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ഷാപൂ കൊണ്ട് മുടി കഴുകിയാണ് ഇതിനെ നേരിട്ടത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. ആയുധധാരികളായ എസ്ടിഎഫ് സൈനികരെ മറികടന്നാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. തമിഴ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അധിനിവേശ തമിഴ് ഭൂമികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Discussion about this post