ഇൻഡോർ: ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയ 32 കാരനെതിരെ കേസെടുത്ത് പോലീസ്. മദ്ധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ ഇമ്രാൻ എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.
മാട്രിമോണിയൽ സൈറ്റ് വഴിയാണ് പരാതിക്കാരി ഇമ്രാനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വിവാഹ ശേഷം തന്നെ കൂടാതെ ഇമ്രാന് മൂന്ന് ഭാര്യമാർ വേറെയുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞു. സത്യം അറിഞ്ഞതോടെ യുവതി ഇമ്രാനെ ചോദ്യം ചെയ്തു. വഴക്കിനൊടുവിൽ ഫോണിലൂടെ തലാഖെന്ന് മൂന്ന് വട്ടം പറഞ്ഞ് വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.
മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇംമ്രാനെതിരെയുളളത്. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാദ്ധ്യമങ്ങളായ വാട്‌സ്ആപ്പ്, എസ്.എം.എസ് വഴിയോ മുത്തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും 2019 ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമം പറയുന്നു.








