ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് വർഷങ്ങളോളം തടവിൽ വെച്ചു. 14 കാരിയായി ഹിന്ദു പെൺകുട്ടിയെയാണ് വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ സാദിഖ് ഹുസൈൻ എന്നയാളെ പോലീസ് പിടികൂടി.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. ബിസോലി കോത്വാളി സ്വദേശിയായ ദളിത് പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഇയാളും കുടുംബവും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ടു. സാദിക്കും മറ്റ് മൂന്ന് പേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെ നിന്നും കുട്ടി ഓടിപ്പോകാൻ നോക്കിയപ്പോൾ ഇവർ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
തുടർന്നാണ് പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റിയത്. പിന്നാലെ സാദിഖ് പെൺകുട്ടിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ടായി. വീട്ടിൽ പീഡനം തുടർന്നതോടെ പെൺകുട്ടി വീണ്ടും ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. വെട്ടി കഷ്ണങ്ങളാക്കി നുറുക്കുമെന്നായിരുന്നു ഭർത്താവിന്റെ ഭീഷണി.
14 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണ് യുവതി വീട്ടിൽ നിന്ന് രക്ഷപ്പെട്ടോടിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സാദിഖ് ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post