തണുപ്പ് കാലമായാൽ നാം ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് വസ്ത്രധാരണം. അതിശൈത്യത്തെ ചെറുത്തുനിൽക്കാൻ സാധിക്കുന്ന വസ്ത്രമാണ് കൂടുതലും പുറത്തിറങ്ങുമ്പോൾ നമ്മൾ ധരിക്കാറുള്ളത്. വീടിനകത്ത് പോലും കട്ടിയുള്ള ജാക്കറ്റുകൾ ധരിക്കുന്നവരുണ്ട്. ജാക്കറ്റുകളോ കമ്പിളി വസ്ത്രങ്ങളോ ധരിക്കുന്നതിലൂടെ കോച്ചിപ്പിടിക്കുന്ന തണുപ്പിൽ നിന്ന് രക്ഷ നേടാനാകും. അതുകൊണ്ട് തന്നെ തണുപ്പ് കാലങ്ങളിൽ ഇത്തരം വസ്ത്രങ്ങൾക്ക് നല്ല മാർക്കറ്റാണ്.
എന്നാൽ കൊടും ശൈത്യത്തിൽ നിന്ന് രക്ഷനേടാൻ ജാക്കറ്റുകൾക്ക് പകരം റെയിൻ കോട്ടുകളും ഉപയോഗിക്കാനാകും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? തണുപ്പ് കൂടിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവർക്ക് വേണ്ടി പ്രത്യേകം നിർമ്മിക്കുന്ന ജാക്കറ്റുകളാണിവ. മലകയറ്റത്തിന് പോകുമ്പോഴും സ്‌കൈയിംഗ് ചെയ്യുമ്പോഴും ട്രെക്കിംഗിനുമെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന വാട്ടർപ്രൂഫ് ജാക്കറ്റാണിത്. ദൂര യാത്രകൾക്കും ഇത് വളരെയധികം ഉപകാരപ്രദമാണ്.
വെള്ളം നനയാതെ സംരക്ഷിക്കുക മാത്രമല്ല, എല്ലാ സമയവും ശരീരത്തിൽ ചൂട് നിലനിർത്താനും ഇവ സഹായിക്കും. കൊടുങ്കാറ്റോ മഞ്ഞ് വീഴ്ചയോ എന്ന് വേണ്ട, ഏതൊരു കാലാവസ്ഥയിലും ശരീരം ചൂടായി തന്നെ നിലനിർത്തും എന്നതാണ് ഇത്തരം വസ്ത്രങ്ങളുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ജമ്മു കശ്മീർ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും ഇത്തരം ജാക്കറ്റുകൾ തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്.
Discussion about this post