തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കയറിയ ട്രെയിന്‍ 40 മിനിട്ട് പിടിച്ചിട്ടപ്പോള്‍ അദ്ദേഹം വഴിയില്‍ ഇറങ്ങി നടന്നുപോയി. മലപ്പുറത്ത് പ്രചാരണം കഴിഞ്ഞ് മാവേലി എക്‌സ്പ്രസില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിന് ഈ ഗതിയുണ്ടായത്.
രാവിലെ മന്ത്രിസഭാ യോഗമുള്ളതില്‍ ഏറെ നേരം കാത്തിരുന്നിട്ടും ട്രെയിന്‍ വിടാത്തത് മൂലം വഴിയില്‍ ഇറങ്ങുകയായിരുന്നു. മന്ത്രി കെ.സി. ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സമയം പോയതിനാല്‍ കെ.സി. ജോസഫിനോട് അദ്ദേഹത്തിന്റെ വണ്ടി തയാറാക്കാന്‍ ആവശ്യപ്പെടുകയും ആ വണ്ടിയില്‍ കയറി വീട്ടില്‍ പോകുകയുമായിരുന്നു മുഖ്യമന്ത്രി. ഈ സമയം ഉമ്മന്‍ ചാണ്ടിക്കൊപ്പം പൊലീസുകാരോ സുരക്ഷ ജീവനക്കാരോ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി പേട്ടയില്‍നിന്ന് കെ.സി. ജോസഫിന്റെ വാഹനത്തില്‍ കയറുമ്പോള്‍ ഗണ്‍മാന്‍ പോലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല. എന്നാല്‍ മാവേലി എക്‌സ്പ്രസില്‍ മുഖ്യമന്ത്രി വരുന്നതും കാത്ത് സുരക്ഷാ ജീവനക്കാരും ഔദ്യോഗിക വാഹനവും തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
അതേസമയം, ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രെയിന്‍ മാറ്റി മുഖ്യമന്ത്രിയെ അവിടെയിറക്കുന്നതിനാണ് വിചാരിച്ചതെന്നും ഇതാണ് സമയം താമസിക്കാന്‍ കാരണമെന്നും സുരക്ഷ ജീവനക്കാരെ റയില്‍വേ അറിയിച്ചു. പേട്ട സ്റ്റേഷനില്‍ 6.40ന് എത്തിയ ട്രെയിന്‍ 7.20 വരെയാണ് പിടിച്ചിട്ടത്.
Discussion about this post