Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News

നോറവൈറസ് ലക്ഷണങ്ങള്‍ എന്തെല്ലാം, വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം?

പെട്ടെന്നുള്ള കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് നോറ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗാണു ശരീരത്തിലെത്തി 12-48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടേക്കാം.

by Brave India Desk
Jan 23, 2023, 05:03 pm IST
in News, Health
Share on FacebookTweetWhatsAppTelegram

കേരളത്തില്‍ നോറ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിലവില്‍ എറണാകുളം ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ കുട്ടികളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ സാഹചര്യത്തില്‍ എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങളെന്നും രോഗം വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പെട്ടെന്നുള്ള കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് നോറ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. വളരെ വേഗം ആളുകളിലേക്ക് പകരുന്ന പകര്‍ച്ചവ്യാധിയാണിത്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുക. എങ്കിലും രോഗബാധയുള്ള ആളുമായി അടുത്ത് ഇടപഴകുന്നതും രോഗമുണ്ടാക്കും.

Stories you may like

മലബന്ധം അകറ്റും;മാനസികാവസ്ഥ നിയന്ത്രിക്കും;അറിയാം വാഴപ്പഴത്തിന്റെ ഗുണങ്ങൾ

നിസ്സാരക്കാരനല്ല ആര്യവേപ്പ്, ഇലയൊന്ന് ഗുണങ്ങൾ പലത്

രോഗാണു ശരീരത്തിലെത്തി 12-48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടേക്കാം. വയറുവേദന, ഛര്‍ദ്ദി എന്നിവയാകും ആദ്യം ഉണ്ടാകുക. സാധാരണയായി ഒന്നുമുതല്‍ മൂന്ന് ദിവസം വരെ ലക്ഷണങ്ങള്‍ കണ്ടേക്കാം. ചികിത്സയൊന്നും ഇല്ലാതെ തന്നെ മിക്കവരിലും രോഗം ഭേദമാകുമാകാറുണ്ട്. എന്നാല്‍ കുട്ടികള്‍, പ്രായമായവര്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഗുരുതരമായ നിര്‍ജലീകരണത്തിന് കാരണമാകാറുണ്ട്. ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.

അടഞ്ഞുകിടക്കുന്ന അല്ലെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളിലാണ് നോറ വൈറസ് രോഗബാധ കൂടുതലായി ഉണ്ടാകുക.

ലക്ഷണങ്ങള്‍

  • ക്ഷീണം, മനം പുരട്ടല്‍
  • ഛര്‍ദ്ദി
  • വയറുവേദന
  • വയറിളക്കം
  • നേരിയ പനി
  • പേശി വേദന

രോഗസാധ്യത

നോറ വൈറസ് വളരെ എളുപ്പത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കടക്കും. അതിനാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളില്‍ ഉള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. രോഗിയുടെ വിസര്‍ജ്യത്തിലും ഛര്‍ദ്ദിയിലും രോഗാണുക്കള്‍ ഉണ്ടായിരിക്കും. രോഗം മാറിയാലും ആഴ്ചകളോളം ഇത്തരത്തില്‍ രോഗി രോഗാണുവാഹകരായിരിക്കും. പ്രതലങ്ങളിലും വസ്തുക്കളിലും ദിവസങ്ങള്‍ മുതല്‍ ആഴ്ചകളോളം രോഗാണു സജീവമായിരിക്കും.

  • മലിനമായ ഭക്ഷണം കഴിക്കുക
  • മലിനജലം കുടിക്കുക
  • രോഗാണുസാന്നിധ്യമുള്ള ഇടങ്ങളില്‍ തൊട്ടതിന് ശേഷം ആ കൈ കൊണ്ട് വായില്‍ തൊടുക
  • നോറവൈറസ് ബാധിതരുമായി അടുത്ത് ഇടപഴകുക

എന്നിവ വഴി രോഗം വരാന്‍ സാധ്യതയുണ്ട്. തണുപ്പും ചൂടും അണുനാശിനികളെയും അതിജീവിക്കാന്‍ ശേഷിയുള്ള വൈറസ് ആയതിനാല്‍ രോഗാണുവിനെ നശിപ്പിക്കുക ക്ലേശകരമാണ്.

വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം

  • കുറഞ്ഞത് 20 സെക്കന്‍ഡ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
  • മലിനജലം, ഭക്ഷണം എന്നിവ ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക
  • പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക
  • മത്സ്യവിഭവങ്ങള്‍ നന്നായി പാകം ചെയ്ത് കഴിക്കുക
  • രോഗാണുസാധ്യതയുള്ള പ്രതലങ്ങള്‍ അണുവിമുക്തമാക്കുക
  • യാത്രാവേളകളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുക

രോഗബാധയുള്ളവര്‍ സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുക

  • രോഗം വന്നുപോയി 2-3 ദിവസം വരെയെങ്കിലും മറ്റുള്ളവരില്‍ നിന്ന് അകന്ന് കഴിയുക
  • സോപ്പ് ഉപയോഗിച്ച് കൈ കഴുകുക
  • പരമാവധി വീടുകളില്‍ തന്നെ തുടരുക
  • മറ്റുള്ളവര്‍ക്ക് ഉപയോഗിക്കേണ്ട ഭക്ഷണം പോലുള്ളവ തൊടാതിരിക്കുക
  • വിസര്‍ജ്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജ്ജനം ചെയ്യുക
  • യാത്ര ചെയ്യാതിരിക്കുക

Tags: DiarrheaHealthNora VirusVomiting
Share1TweetSendShare

Discussion about this post


Latest stories from this section

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

Next Post

കേരള സർവ്വകലാശാല ക്യാമ്പസിൽ നിന്നും പേരൂർക്കട മാനസികരോഗ ആശുപത്രിയിലേക്ക് അധികം ദൂരമില്ല; മസാലദോശ പരാമർശത്തിൽ അരുൺ കുമാറിനെ പരിഹസിച്ച് ജയശങ്കർ

Latest News

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies