മുംബൈ: ഒന്നരവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് അയൽവാസി. സെൻട്രൽ മുംബൈയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ മാതാപിതാക്കൾ അയൽവാസിക്കെതിരെ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
രണ്ട് ദിവസം മുൻപ് കുഞ്ഞിന്റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അയൽവാസിയായ 35 കാരൻ കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തത്. കുഞ്ഞ് അകാരണമായി നിർത്താതെ കരഞ്ഞതോടെ മാതാപിതാക്കൾ ശരീരമാസകലം പരിശോധിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് പീഡനത്തിനിരയായതായി മനസിലായി. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.
Discussion about this post