തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. വിഗ്രഹം അടിച്ചു തകർത്തു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മൂലസ്ഥാനത്തുള്ള വിഗ്രഹമാണ് അടിച്ച് തകർത്തത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ എത്തിയ പൂജാരിയായിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെയാണ് പിടികൂടിയത്. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസ് പറഞ്ഞു. വസ്ത്രം ധരിക്കാതെ ശരീരം മുഴുവൻ എണ്ണ തേച്ചായിരുന്നു ഇയാൾ ആക്രമണം നടത്തിയത്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത് എത്തി. പ്രതിഷേധ സൂചകമായി ഹിന്ദു ഐക്യവേദി താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












