പാലക്കാട്: മയക്കുവെടി വച്ച് പിടികൂടിയ ഒറ്റയാൻ ധോണിയുടെ(പി.ടി.സെവൻ) ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ കണ്ടെത്തിയത് സ്ഥിരീകരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ആനയെ എയർഗൺ ഉപയോഗിച്ച് വെടിവച്ചത് തെറ്റാണെന്നും വന്യജീവിളെ ഉപദ്രവിച്ചാൽ അവ പ്രതികാരബുദ്ധിയോടെ പെരുമാറുമെന്നു മന്ത്രി പറഞ്ഞു.
വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് 15ഓളം പെല്ലറ്റുകൾ കണ്ടെത്തിയത്. ആനയെ തുരത്താൻ വേണ്ടി നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്നാണ് നിഗമനം. പെല്ലറ്റുകളിൽ ചിലത് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.
ഞായറാഴ്ചയാണ് പി.ടി.സെവനെ മയക്കുവെടി വച്ച് പിടികൂടിയത്. നിലവിൽ ധോണി വനം ഡിവിഷൻ ഓഫീസിന് സമീപമുളള കൂട്ടിലാണ് ആനയെ പാർപ്പിച്ചിരിക്കുന്നത്.
Discussion about this post