ചെന്നൈ: തമിഴ് ഹാസ്യതാരവും സംവിധായകനുമായ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ പൂർത്തിയായെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിനൊപ്പം കുടുംബവും ആശുപത്രിയിലുണ്ട്. സിനിമാ രംഗത്തെ നിരവധി പ്രമുഖർ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചു. ആരോഗ്യ നില നിരീക്ഷിച്ച ശേഷം അടുത്ത ദിവസം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു മനോബാല തമിഴ് ചലച്ചിത്ര രംഗത്തേക്ക് വന്നത്. 1982 ൽ ആഗായ ഗംഗൈ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞു. പിള്ളൈ നില, ഊർക്കാവലൻ തുടങ്ങിയ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ്. അഭിനനയ രംഗത്തേക്ക് പ്രവേശിച്ച മനോബാല ഹാസ്യ നടനായാണ് വെള്ളിത്തിരയിൽ തിളങ്ങിയത്. നിരവധി തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
Discussion about this post