പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. പുതുച്ചേരിക്കെതിരായ നിർണായക മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. 85 റൺസിന്റെ ലീഡാണ് കേരളം വഴങ്ങിയത്.
പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 371 റൺസിന് മറുപടിയായി 286 റൺസെടുക്കാനേ കേരളത്തിന് സാധിച്ചുള്ളൂ. 3 വിക്കറ്റിന് 111 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളം 286 റൺസിന് പുറത്താകുകയായിരുന്നു. 70 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്കോറർ.
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ പുതുച്ചേരി രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എടുത്തിട്ടുണ്ട്. ഇതോടെ അവർക്ക് ആകെ 119 റൺസിന്റെ ലീഡായി. അവസാന ദിവസമായ നാളെ പുതുച്ചേരിയെ എത്രയും വേഗം പുറത്താക്കി ചേസ് ചെയ്ത് വിജയിക്കാനായില്ലെങ്കിൽ ഈ സീസണിലെ കേരളത്തിന്റെ പ്രതീക്ഷകൾ ഇതോടെ അവസാനിക്കും.
Discussion about this post