പട്‌ന : റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ സീതാമാർഗി ജില്ലയിൽ രാംനഗറിലാണ് സംഭവം. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച നാല് പേർക്ക് പരിക്കേറ്റു. സ്വകാര്യ കോച്ചിംഗ് സെന്റർ ഉടമയായ അഭിഷേക് ഝാ ആണ് മരിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ കോച്ചിംഗ് സെന്ററിന് മുന്നിൽ പതാക ഉയർത്തുന്നതിനിടെയായിരുന്നു അപകടം. 11 കെവി വൈദ്യുത കമ്പി കൊടിമരത്തിൽ തട്ടിയിരുന്നു. ഇതിൽ സ്പർശിച്ചതോടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വീണ യുവാവ് തൽക്ഷണം മരിച്ചു.
ഇയാളെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സർദാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.








