ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രസിഡന്റ് സിസബ കൊറോസി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. 2022 സെപ്തംബറിൽ യുഎൻജിഎ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള കൊറോസിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
ഇന്ത്യയിലെ വിവിധ വികസന പദ്ധതികളും പ്രദേശങ്ങളും കൊറോസി സന്ദർശിക്കും. ഇന്ത്യയിലെ പ്രമുഖരുമായി കോറോസി ചർച്ച നടത്തും. ലോകം നേരിടുന്ന വിവിധ വെല്ലുവിളികളെ സംബന്ധിച്ചും അതിൻറെ പരിഹാര നിർദ്ദേശങ്ങളുമാണ് പ്രധാന ചർച്ചാ വിഷയം.










