തിരുവനന്തപുരം: സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായി ഹൊറർ മോട്ടിവേഷണൽ ത്രില്ലർ ഹ്രസ്വ ചിത്രം ദി ബ്രെത്ത്. യഥാർത്ഥ സംഭവത്തിന്റെ കഥ പറയുന്ന ചിത്രം അനന്ദു രാജ് ഡിൽ ആണ് സംവിധാനം ചെയ്തത്. ഫെമത പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജൻ കെ നിർമ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അനന്ദു രാജ് ഡിൽ തന്നെയാണ്.
ലോകത്ത് ഹൃസ്വ ചിത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഹൊറർ മോട്ടിവേഷണൽ ത്രില്ലർ ജോണറിൽ ഒരു ഷോർട്ട് ഫിലിം റിലീസ് ചെയ്യുന്നത്. ദി യൂണിവേഴ്‌സൽ ട്രൂത്ത്‌സ് എന്ന മോട്ടിവേഷണൽ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ആരോമൽ, സുഹൈൽ എ.എസ്, പ്രവീൺ സ്വർണഖഡ്ഗം, അജിത്കുമാർ എം.ബി, വിമൽകുമാർ വി.എസ് എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.കുറേ ഏറെ വർഷങ്ങളായി ഡാൻസ് കൊറിയോഗ്രാഫറായി പ്രവർത്തിച്ചു വരുന്ന അനന്തു സ്വതന്ത്ര സിനിമാ സംവിധായകനാകുന്ന ആദ്യത്തെ ചിത്രമാണ് ഇത്. ദി ബ്രെത്ത് എന്ന ചിത്രത്തിലൂടെ സമൂഹത്തിനു വലിയൊരു സന്ദേശം നൽകുക എന്നതാണ് തന്റെ ശ്രമം എന്ന് സംവിധായകൻ അനന്ദു രാജ് ഡിൽ പറഞ്ഞു.
ഛായാഗ്രഹണം- ശന്തനു എസ്, ടൈറ്റിൽ ഡിസൈൻ- ശന്തനു എസ്, കലാസംവിധാനം- ഡിൽ സ്റ്റുഡിയോ., പ്രോസ്തെറ്റിക്സ് & കോസ്റ്റ്യൂം ഡിസൈനർ- അജിത്കുമാർ എം.ബി, എഡിറ്റിംഗ് & വിഎഫ്എക്സ്- ഗോൾഡൻ ഈഗിൾ. സംഗീതം & സൗണ്ട് ഡിസൈൻ- ഡിൽ സ്റ്റുഡിയോ, ഡബ്ബിംഗ് സ്റ്റുഡിയോ- ആർജെ മ്യൂസിക് ഫാക്ടറി. അസോസിയേറ്റ്- ബെൻലെ കാർത്തി, സ്റ്റണ്ട് കൊറിയോഗ്രഫി- ഡിൽ ഡാൻസ് സ്റ്റുഡിയോ. ക്യാമറ & ലൈറ്റ് യൂണിറ്റ്- ബിനോയ് ഡ്രീം ക്യാപ്ചർ. സെകൻഡ് ലൈറ്റ് യൂണിറ്റ് വീഡിയോ ശ്രീധർ.












