മുംബൈ: പാക് ഗസല്‍ഗായകന്‍ ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷനല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും .അതേ പാര്‍ട്ിയില്‍ നിന്നുള്ളവരായാലും വിട്ു വീഴ്ചയില്ല.
ഗുലാം അലിയെ ഏതെങ്കിലും മതവുമായോ രാജ്യവുമായോ ബന്ധപ്പെടുത്തുന്നത് ശരിയല്ല. അദ്ദേഹം ഒരു കലാകാരനാണെന്നും ‘ഇന്ത്യാ ടുഡേ’ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലി മുംബൈയിലെ പരിപാടി റദ്ദാക്കിയിരുന്നു. ഡല്‍ഹിയില്‍ പ്രാഗ്രാം നടത്താമെന്ന് പിന്നീട് സമ്മതിച്ചുവെങ്കിലും വേണ്ടെന്ന് വച്ചു. സഖ്യകക്ഷിയായ ശിവസേനയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും യോജിച്ച് മുന്നോട്ടുപോകുമെന്നും ഫഡ്‌നവിസ് പറഞ്ഞു.
Discussion about this post