തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദത്തിൽ പ്രതികരണവുമായി യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് അവർ സമ്മതിച്ചു. പ്രബന്ധത്തിൽ സംഭവിച്ചത് നോട്ടപിശകാണെന്നും, മാനുഷികമായി ഉണ്ടാവുന്ന തെറ്റാണെന്നും ചിന്ത പറഞ്ഞു. തെറ്റ് തിരുത്തും, പുസ്തകമാക്കുമ്പോൾ എല്ലാ തെറ്റും മാറ്റുമെന്നും തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദിയെന്നും അവർ കൂട്ടിച്ചേർത്തു.
ചെറിയ തെറ്റിനെ പർവ്വതീകരിച്ചു. സ്ത്രീ എന്ന സ്വത്വത്തെ അവഹേളിച്ചുവെന്നും വ്യക്തിഹത്യ നടത്തിയെന്നും അവർ കുറ്റപ്പെടുത്തി. കോപ്പി അടിച്ചിട്ടില്ല. ആശയം മാത്രമാണ് സ്വീകരിച്ചത്. ബോധി കോൺസ് റഫറൻസ് ആക്കിയത് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും കോപ്പിയടി ആരോപണം അടിസ്ഥാന രഹിതമാണെന്നും ചിന്ത വ്യക്തമാക്കി.
അത്യധികം പുരോഗമന ചിന്ത സമൂഹത്തിന് നൽകുന്ന ഒരു കവിത എന്ന നിലയിലാണ് വാഴക്കുലയെക്കുറിച്ച് ഒരു പരാമർശം പ്രബന്ധത്തിൽ ഉൾപ്പെടുത്തിയത്. ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിലേക്ക് ആക്കുന്നതിനുള്ള നീക്കം ഇതിനോടകം ആരംഭിച്ചിരുന്നു ആ ഘട്ടത്തിലാണ് ഇങ്ങനെയൊരു തെറ്റ് ചൂണ്ടിക്കാട്ടപ്പെട്ടത്. പുസ്തകമാക്കുമ്പോൾ തെറ്റ് തിരുത്തുമെന്ന് ചിന്ത വ്യക്തമാക്കി.
ചെറിയെ തെറ്റിനെ പർവ്വതീകരിച്ച് വ്യക്തിഹത്യ നടത്തി. സ്ത്രീ എന്ന സ്വത്വത്തെ അവഹേളിച്ചു. ബോധി കോൺസ് എന്ന ആർട്ടിക്കിളിനകത്ത് ഇതേ തെറ്റ് ഉണ്ടായിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. അങ്ങനെ പ്രബന്ധം കോപ്പിയടിയാണെന്ന പ്രചരണം ഉണ്ടായി. ഒരു വരിപോലും കോപ്പി അടിച്ചിട്ടില്ലെന്നും കോപ്പി അടി എന്നത് ആരോപണം മാത്രമാണെന്നും അവർ വ്യക്തമാക്കി. ബോധി കോമൺസ് റഫർ ചെയ്തത് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post