മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിൽ എൽ ഐ സിയുടെ ആകെ നിക്ഷേപം 30,127 കോടി രൂപയുടേതാണെന്ന് കോർപ്പറേഷൻ. നിലവിലെ കണക്കനുസരിച്ച് ഇതിന്റെ ആകെ വിപണി മൂല്യം 56,142 കോടി രൂപയാണ്. ഈ നിക്ഷേപങ്ങളിൽ നിന്നുള്ള എൽ ഐ സിയുടെ ലാഭം 26,015 കോടി രൂപയാണെന്നും കോർപ്പറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
അദാനി ഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങളിലുൾപ്പെടെ ജനുവരി 30 വരെയുള്ള എൽ ഐ സിയുടെ നിക്ഷേപം 36,474.78 കോടി രൂപയുടേതാണ്. ഡിസംബർ 31ലെ കണക്ക് പ്രകാരം ഇത് 35,917.31 കോടി രൂപയാണ്. ജനുവരിയിൽ 557.47 കോടി രൂപയാണ് എൽ ഐ സി നിക്ഷേപിച്ചിരിക്കുന്നത്.
അദാനി എന്റർപ്രൈസസിന്റെ കഴിഞ്ഞ ദിവസം വരെയുള്ള എഫ് പി ഒകളിൽ ൽ 300 കോടി രൂപയ്ക്ക് 9,15,748 ഓഹരികളാണ് എൽ ഐ സി വാങ്ങിയിട്ടുള്ളത്. കമ്പനിയിൽ എൽ ഐ സിക്ക് 4.23 ശതമാനം ഓഹരികളാണ് നിലവിലുള്ളത്.
അദാനി ഗ്രൂപ്പിലെ എ എ. അല്ലെങ്കിൽ അതിന് മുകളിലുള്ള കടപ്പത്രങ്ങളാണ് എൽ ഐ സി വാങ്ങിയിരിക്കുന്നത്. അദാനി ഗ്രൂപ്പിലെ എൽ ഐ സിയുടെ നിക്ഷേപം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായി ഉയർത്തിക്കൊണ്ട് വന്നതാണെന്നും എൽ ഐ സി വിശദീകരിച്ചു.
Discussion about this post