Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചൊവ്വയില്‍ ജീവന്‍? ‘കരടിയുടെ മുഖം’ ഒപ്പിയെടുത്ത് നാസ

by Brave India Desk
Jan 31, 2023, 11:11 pm IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

ചൊവ്വയില്‍ ജീവസാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നും അതല്ല മുമ്പ് ഉണ്ടായിരുന്നിരിക്കാം എന്നെല്ലാം നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇക്കാര്യത്തിലൊരു സ്ഥിരീകരണത്തിനായി നാസയും ഇസ്രോയും ഉള്‍പ്പടെ ലോകത്തിലെ ബഹിരാകാശ ഏജന്‍സികള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. ചൊവ്വയെ ഇമവെട്ടാതെ സദാ വീക്ഷിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള പേടങ്ങളും പര്യവേക്ഷണ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും ബഹിരാകാശത്തേക്ക് ഇതിനോടകം വീക്ഷേപിച്ചിട്ടുമുണ്ട്.

ബഹിരാകാശ ഗവേഷകരുടെ ഇത്തരം ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ ഭൂമിക്ക് പുറത്ത് ഒരു ജീവന്‍ എന്ന ആകാശ കുതുകികളുടെ പ്രതീക്ഷകള്‍ക്ക് ഇടയ്ക്കിടയ്ക്ക് ചിറക് മുളയ്ക്കും. ചൊവ്വയില്‍ ജലമുണ്ടായിരിക്കാന്‍ സാധ്യത, വിചിത്രമായ രൂപങ്ങള്‍ തുടങ്ങിയ വാര്‍ത്തകള്‍ വരുമ്പോഴാണത്. ജീവന്റെ ഒരു തരി ഏതെങ്കിലും ഗ്രഹങ്ങളില്‍ ഉണ്ടെന്ന് കേള്‍ക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരില്‍ ഇത്തരം വാര്‍ത്തകളെല്ലാം വലിയ ആവേശവും കൗതുകവുമാണ് ഉണര്‍ത്തുന്നത്. അത്തരത്തിലൊരു കൗതുകവാര്‍ത്തയാണ് നാസയുടെ ഉപഗ്രഹം അയച്ചുതന്നിരിക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചന്ദ്രനിലെ മനുഷ്യന്റെ കാല്‍പ്പാദത്തിന്റെ ചിത്രം നമ്മളേറെ കണ്ടിട്ടുണ്ട്. പക്ഷേ ഇതിപ്പോ ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ടെത്തിയത് ഒരു കരടിയുടെ മുഖമാണ്, അല്ല മുഖത്തിന്റെ രൂപമാണ്. നാസയുടെ മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയാണ് ചൊവ്വയുടെ പ്രതലത്തിലെ ഊ വിചിത്ര രൂപം പകര്‍ത്തിയത്. ഇത്തരം ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ശാസ്ത്രജ്ഞരും ആകാശ നിരീക്ഷകരും ഇതിനെ ഒരു ടെഡ്ഡി ബെയറിന്റെ മുഖത്തോട് ഉപമിച്ചു.

ചിത്രത്തില്‍ മൂക്ക് പോലെ തോന്നിപ്പിക്കുന്ന ഭാഗം യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷിലെ V ആകൃതിയിലുള്ള ഒരു കുന്നും, കണ്ണുകളായി തോന്നുന്നത് രണ്ട് ചെറിയ ഗര്‍ത്തങ്ങളുമാണെന്നാണ് അരിസോണ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത്. ഇവയ്ത്ത് മുഖത്തിന്റെ ആകൃതി നല്‍കുന്ന വട്ടം മുമ്പുണ്ടായിരുന്ന ഗര്‍ത്തത്തില്‍ എന്തെങ്കിലും വന്ന് അടിഞ്ഞപ്പോള്‍ ചുറ്റും വിടവുണ്ടായതായിരിക്കാം എന്നും ഇവര്‍ പറയുന്നു. ഇനി അഥവാ മൂക്ക് എന്ന് തോന്നിപ്പിക്കുന്ന ഭാഗം ഒരു അഗ്നിപര്‍വ്വതമോ മണ്‍കൂനയോ ആയിരിക്കുമോ എന്നും ലാവയോ ചെളിയോ വന്നടിഞ്ഞ് ആ രൂപം ഉണ്ടായതായിരിക്കുമോ എന്നും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് നാസയുടെ ഉപഗ്രഹം ഈ ചിത്രം പകര്‍ത്തിയത്. അപ്പോള്‍ തന്നെ ശാസ്ത്രസ്‌നേഹികള്‍ ചിത്രം ഏറ്റെടുത്തു.

നിലവില്‍ അമേരിക്കയും ചൈനയും മാത്രമാണ് ചൊവ്വയില്‍ പര്യവേക്ഷണ വാഹനങ്ങള്‍ ഇറക്കിയിട്ടുള്ളത്. 2021 ഫെബ്രുവരിയിലാണ് നാസയുടെ പെര്‍സെവെറന്‍സ് ചൊവ്വയില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ മെയില്‍ ചൈനയും ചൊവ്വയില്‍ പര്യവേക്ഷണ വാഹനമിറക്കി. കഴിഞ്ഞ വര്‍ഷം യുഎഇയും ചൊവ്വയിലേക്ക് ബഹിരാകാശ പേടകത്തെ അയച്ചിട്ടുണ്ട്. ഇത് ഇതുവരെ ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിട്ടില്ല.

Tags: MARSTeddy Bear shapeBear Face on Mars
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies